ഛേത്രി ഡബിളില്‍ ഇന്ത്യക്കു ആദ്യ ജയം

PalakkadLive 07-06-2021 Sports
ദോഹ: ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഒടുവില്‍ വിജയം ഇന്ത്യയെ തേടിയെത്തി. ഏഷ്യന്‍ മേഖലാ യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ മറികടന്നത്. ഈ റൗണ്ടില്‍ ഇന്ത്യയുടെ കന്നി വിജയം കൂടിയാണിത്. നേരത്തേ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. തൊട്ടുമുമ്പത്തെ കളിയില്‍ ഖത്തറിനോടു 0-1നു പരാജയപ്പെട്ട ശേഷം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു

ബംഗ്ലാദേശിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. 79, 90+2 മിനിറ്റുകളിലായിരുന്നു അദ്ദേഹം ഇന്ത്യക്കു വേണ്ടി വല ചലിപ്പിച്ചത്. 79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഇഞ്ചുറിടൈമില്‍ സുരേഷ് സിങിന്റെ പാസില്‍ നിന്നും അദ്ദേഹം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 74ാാമത്തെ ഗോളായിരുന്നു ഇത്.

Similar Post You May Like


LEAVE A REPLY

Recent Post

Blog Archive