പരിസ്ഥിതി കാമ്പയിനുമായി കെ.എസ്.ടി. യു

PalakkadLive 08-06-2021 Mannarkkad
അലനല്ലൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കേരളാ സ്കൂൾ ടീച്ചേഴ്സ്‌സ്‌ യൂണിയൻ (കെ.എസ്.ടി.യു) മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റി പരിസ്ഥിതി കാമ്പയിൻ സംഘടിപ്പിച്ചു.

എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ നാട്ടുകൽ സി.ഐ. ഹിദായത്തുള്ള മാമ്പ്ര ഫലവൃക്ഷ തൈ നട്ടു കാമ്പയിൻ ഉൽഘാടനം ചെയ്തു.
കെ.എസ്.ടി.യു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കർ അധ്യക്ഷനായി.

കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.

വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അൻവർ സാദത്ത്, ഉപജില്ലാ പ്രസിഡണ്ട് ടി.കെ.മുഹമ്മദ്‌ ഹനീഫ, ഉപ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി.പി.ഹംസ, ഭാരവാഹികളായ പി.സുൽഫിക്കർ അലി, കെ.എ.മനാഫ്, എൻ.എ.സുബൈർ, പി.കെ.നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Similar Post You May Like


LEAVE A REPLY

Recent Post

Blog Archive