പ്രീമിയം പെട്രോളിന് നൂറ് കടന്നു: ഇന്ധന വില ഇന്നും കൂട്ടി

PalakkadLive 07-06-2021 Kerala
തിരുവനന്തപുരം; രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. അതിനിടെ കേരളത്തിൽ പ്രീമിയം പെട്രോളിന് നൂറ് കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് 100.20 രൂപയാണ് വില. പെട്രോൾ വില 98 ലേക്ക് കുതിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടർച്ചയായ രണ്ടാം ദിവസമാണു വില വർധിപ്പിക്കുന്നത്. ജൂൺ മാസത്തിൽ ഇതു മൂന്നാമത്തെ വർധനയാണ്. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്.

Similar Post You May Like


LEAVE A REPLY

Recent Post

Blog Archive