ജില്ലയില്‍ കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 233 കേസുകള്‍

PalakkadLive 10-06-2021 Palakkad
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ ഒമ്പതിന് നടത്തിയ പരിശോധനയില്‍ 233 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 44 പേരാണ് പരിശോധന നടത്തിയത്.

ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ പരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നു വെക്കുക എന്നിവയ്‌ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, ആരാധനാലയങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറാണ് പരിശോധന നടത്തുക
.

Similar Post You May Like


LEAVE A REPLY

Recent Post

Blog Archive